Wednesday, December 29, 2010

അങ്ങനെ ഒരു യാത്ര

കേരളത്തെ ഗോഡ്സ് ഓവന്‍ കണ്‍ട്രി എന്ന് വിശേഷിപിച്ചു അഭിമാനിക്കുന്നവരോട് എനിക്ക് പുച്ഛം ഒന്നുമില്ലേലും ഞാന്‍ എന്റെ നാടിനെ പറ്റി ആരോടും ഒന്നും തന്നെ പറയാറില്ല . കപ്പേം മീനും ചമ്മണ്ടിം കഞ്ഞിയും, പരാടയും , ടോഖ്ല്ലയും ഒരുപോലെ കഴിക്കുന്ന എനിക്ക് ഇഷ്ട ഭക്ഷണം ഇന്നും കേരളിയ വിഭവങ്ങള്‍ തന്നെ. ഫ്രൌദ് മല്ലു എന്ന് സ്വയം വിശേസിപിക്കുന നാടില്‍ ജനിച്ച പല മിടുക്കന്മാരേം മിടുകികലെകാല്‍ എന്റെ ഭാഷയേം, സംസ്കരതെം ഞാന്‍ വളരെ മനസിലാകിയിരുന്നു , ആദരിച്ചിരുന്നു . പക്ഷെ ഞാന്‍ ഇത് ഒരികലും ആരോടും പറഞ്ഞിട്ടില്ല. ബഷീരിനേം, മുകുണ്ട്നേം നെഞ്ചോടു ചേര്‍ത്ത് കഴിയുമ്പോളും ഞാന്‍ എന്റെ നാടിന്‍റെ സാഹിത്യതെം, ചലച്ചിത്രങ്ങളുടെ ഇന്ടെല്ലെക്ടുഅല് സ്ട്രീകിനെ കുറിച്ച് ആരോടും ഒന്നും പറഞ്ഞിട്ടില്ല. മറ്റു നാടുകളുടെ നല്ലതിനെ ഞാന്‍ എന്നും മാനിച്ചിരുന്നു .


അങ്ങനെ ഉള്ള പാവം ഞാന്‍ രണ്ടു ദിവസം റോമ നഗരം കാണാന്‍ രണ്ടു സുഹൃത്തുകളുടെ കൂടെ ഇറങ്ങഗി തിരിച്ചു . ഒരുത്തന്‍ ഒറിയാ മറ്റൊരുത്തന്‍ ബെന്ഗാളി . ട്രെയിനില്‍ കയറിയ നിമിഷം മുതല്‍ 'ദി ബെസ്റ്റ് ഇന്‍ ഇന്ത്യ ' പറ്റി വിടല്സ് തുടങ്ങി . രസഗുല്ല സംസ്ഥാന മധുര പലഹാരതിനുള്ള ബഹുമതി നേടിയതും അതൊരു അര്‍ഹിക്കുന്ന സമ്മാനം ആണെന് ആദ്യം പറഞ്ഞു . അതെ സമയം ദോശ ദേശിയ ഭക്ഷണമായി ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ദക്ഷിണ ഇന്ത്യകാര്‍ വോട്ട് ചെയ്തെടു കൊണ്ടാനെനും സൌത്ത് ഇന്ത്യന്‍ ഫുഡ്‌ ഈസ്‌ ബാദ് എന്നും പറഞ്ഞു നയം വ്യക്തമാക്കി , പായസം ഒരിസ്സയില്‍ നിന്ന് ഭാരതം മുഴുവന്‍ സഞ്ചരിച്ചതും , ഒരിസ്സയിലെ ഭക്ഷണം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭക്ഷണം ആണ് എന്ന് കേട്ട് എന്റെ കണ്ണ് നിറഞ്ഞു. എത്ര കൊടുങ്കാറ്റു വീഷിയാലും തെങ്ങുകള്‍ വീഴാത്ത ഒരിസായും, പരിപ് കറിയില്‍ വറുത്ത മീന്‍ തല ഇട്ടു വയ്കുന്ന ബെന്ഗാളി വിഭവവും , അവിടെ നിന് ഉത്പാദിപിക്കുന്ന നോബല്‍ ശാസ്ട്രനജന്മാരും ,ജന ഗാന മന എഴുതിയവന്‍ ബെങ്ങളി അന്നെനും എല്ലാം കേട്ട് ഞാന്‍ ഒന്നും ഉരിയാടതിരുന്നു . മഹാന്മാരുടെ നാട്ടില്‍ നിന്നും വന്ന ഈ ബുദ്ധിരാക്ഷസന്മാര്‍ റോമ നഗരത്തിലെ ഒരു വഴി കണ്ടു പിടിക്കാന്‍ പെട്ട പാട്‌ കാണേണ്ടത് തന്നെ ആയിരുന്നു . എന്നിട്ട് മാപ്പ് നോക്കി വഴി കണ്ടു പിടിച്ച എന്നോട് നാടോടികാടില്ലേ ഒരു മാതിരി ദാസ , വിജയ കോമഡി പറഞ്ഞു വലിയ ഉപദേശങ്ങള്‍ ഓതി നടന്നു.

ഒരു മതവിശ്വാസി ആയെന്നോട് ക്രിസ്തു ഫ്രൌദ് അന്നെനും പളികലെലം റബ്ബിഷ് അന്നെനും 'Michaelangelo യുടെ പ്രതിമകള്‍ 'സാഡിസ്റ്റ്' അന്നെനും നല്ല സ്ഥലങ്ങള്‍ നിങ്ങളുടെ മാര്‍പാപ്പ 'Basillica' ആകി മുടിച്ചു എന്നും ആരോപിച്ചു

കൊഞ്ഞന്ന്നം കാട്ടുന കുട്ടിയെ സഹിക്കുന്ന പോലെ ഞാന്‍ അതും സഹിച്ചു .

കേരള ഗവണ്മെന്റ് മൂരാച്ചി അന്നെനും കമ്മ്യൂണിസം ഇടിഞ്ഞു പൊളിയുമെന്നും എന്നും ബ്ജ്പ് കി ജയ് എന്നും മണ്ടന്മാര്‍ എന്നോട് പറഞ്ഞു.

ആഗോഷകരമായ എന്റെ റോമ യാത്ര ഇങ്ങനത്തെ രസകരമായ പുതിയ കാഴ്ചകളും അവയോടൊത്തുള്ള പുതിയ അറിവുകളുമായി പുരോഗമിച്ചു.


ഒടുവില്‍ ചൈനീസ് കാരുടെ ഭക്ഷണം കഴികന്നം എന്ന് പറഞ്ഞു മൂന്ന് കിലോമ മീറെര്‍ എന്നെ നടത്തി അറിയാത്ത സാധനം എല്ലാം ഓര്‍ഡര്‍ ചെയ്തു വാരിവലിച്ചു തിന്നിട്, അവര്ക് അരി വയ്കാന്‍ അര്രിയില്ല എന്നും കുറ്റം പറഞ്ഞു .

എന്നിട് അവര്‍ എന്നോട് ചോദിച്ചു നിങ്ങളുടെ സംസ്ഥാനതുള്ളവര്‍ എങ്ങനെ എല്ലാ ഇടതും എതിപെടുന്നു.



മന്ദഹസിചോണ്ട് ഞാന്‍ പറഞ്ഞു "ഞങ്ങള്‍ ആരേം ചരിത്രം പടിപികാറില്ല , പിന്നെ പടിപിച്ചേ തീരുനുല്ലവനിട്ടു പണി കൊടുകാതെ പിന്വങ്ങരില്ല
പായസം ഒറിയ കാരന്റെ ആയാലും ഞങ്ങള്കത്തു വിട്ടു കാശ് ആകിയാല്‍ മതി , കൊടുങ്കാറ്റില്‍ തെങ്ങ് പോയാല്‍ ഞങ്ങള്ക് പുല്ലാ ഗള്‍ഫ്‌ തെങ്ങും , എണ്ണയും മോനേ ഇന്ഗോഴുകികൊലും . പിന്നെ വഴി നോകാനും ജീവിച്ചുപോകാനും ഞങ്ങള്‍ കുഞ്ഞില്ലേ പടികുനത് കൊണ്ട് എല്ലായിടത്തും എത്തി പെടുന്നു എന്ന് പറഞ്ഞു ഞാന്‍ എന്റെ എളിയ സംഭാഷണം നിര്‍ത്തി

അത്രേം പറയേണ്ടടിലയിരുന്നു എന്ന് പിന്നിട് തോന്നി പക്ഷെ രണ്ടു കൊടുകന്നം എന്നുള്ള എന്റെ ആഗ്രഹത്തെ ഇറ്റലി ജീവിതം മരവിപിച്ചതിനാല്‍ രണ്ടെണ്ണം അടിച്ചിട്ട് തെറി പറയാനാകാതെ വിതുമ്പി ഞാന്‍ റോമ നഗരത്തോട് വിട പറഞ്ഞു കൂടെ ഉള്ള കഴുതകള്‍ രണ്ടായി പിരിഞ്ഞതിനാല്‍ തിരച്ചു വരവില്‍ ഒറിയ ചരിത്രം മാത്രം പഠിച്ചു . I pod , പുസ്തകം , ഉറകം എന്നീ മരുന്നുകള്‍ എല്കതായ്പോള്‍ അടുത്തുള്ള Mexico യുവാവിനോട് സംസരികമെന്നു വെച്ച് അപ്പോള്‍ ഒരിയകാരന്‍ അവനോടു ഇന്ത്യ ചരിത്രം പറയാന്‍ തുടങ്ങി.

അവന്റെ സംഭാഷണം ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു


'ആദിയില്‍ ഒറിയ ഉണ്ടായി , പിന്നെ അത് ഭരതമായി . ഭാരതം ഒറിയ കാരന്റെ ലോകം ആണ് എന്നോകെ എന്തൊകെയോ മണ്ടത്തരം പുലമ്പി കൊണ്ടിരുന്നു . പാവം Mexico കാരന്റെ മുഖം നിസഹായമായി എന്നെ നോക്കി .

എനീകു തന്നെ മനസിലാകുന്നു സുഹൃത്തേ ധൃവങ്ങല്‍ക അപ്പുറം നമ്മുടെ ലോകങ്ങള്‍ എങ്കിലും ഇങ്ങനത്തെ ചില സാഹചര്യങ്ങളില്‍ ' We are victims of ethnocentrism ' ആരോടും മിണ്ടാതെ കിട്ടിയ സമയം ഞാന്‍ ഉറങ്ങുനതായി നടിച്ചു .

ഒരികളും രസഗുല്ല ഇഷ്ടമല്ലാത്ത എനിക്ക് ഇന്നി അതിനെ വെറുക്കാന്‍ വേറെ ഒരു കാരണം കൂടി .

2 comments:

jobin k j said...

നല്ല സാഹിത്യം :) ഭാവി ഉണ്ട് :).മലയാളത്തില്‍ ഒരു പുസ്തകം ഇറക്കുന്നതിനെ കുറിച്ച് ചിന്തിചൂടെ :)

Anonymous said...

kalaki chakare.
kurachode spell checking oke venam. adehathodu free aayitiriumbol cheyan para.

i loved that "adiyil oriya undayi..."

Happy New Year